അരുൺ രാജ് എന്ന പുതുമുഖ സംവിധായകൻ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്, പള്ളിപ്പാട് ,കോയിത്തറയിൽ വീട്ടിലെ രാജൻ ഉഷ ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്ത മകൻ ആണ് അരുൺ. 1 മുതൽ 4 വ രെ മുട്ടം എൽ. പി സ്ക്കൂളിൽ പഠിച്ചു. ഈ കാലയളവിൽ സ്ക്കൂൾ കലാപരിപാടികളിൽ പങ്കെടുത്തുകൊണ്ടായിരുന്നുകലാരംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പ്. നടുവെട്ടം വി. എച്ച് . എസ് എസ്സ് 5 മുതൽ +2 വരെ പഠിച്ചു. +2 പഠിക്കുമ്പോൾ തിരുവല്ലയിൽ വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ പരിചമുട്ട് കളിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് കലാരംഗത്ത് കൂടുതൽ ശക്തമായി കാൽ ഉറപ്പിക്കണം എന്ന് അരുൺ ആഗ്രഹിച്ചു. +2 പഠനം പൂർത്തിയാക്കിയ ശേഷം ഉപരിപഠനത്തിനായി മാവേലിക്കര ഐ. എച്ച്. ആർ . ഡി യിൽ ബി. എസ്. ഇ ഇലക്ട്രോണിക്സിന് ചേർന്നു. ആ കാലയളവിൽ കലാപരിപാടികളിൽ നിന്നും നിരവധി നേട്ടങ്ങൾ കൈവരിച്ചു. മികച്ച കായികതാരം കൂടിയായിരുന്ന അരുണിന് പഠനകാലയളവിൽ തന്നെ ഇന്ത്യൻ നേവി കോസ്റ്റ്ഗാർഡിൽ പ്രവേശനം ലഭിച്ചു. എന്നാൽ കലാരംഗത്തെ ഏറെ ഇഷ്ടപ്പെടുന്ന അരുൺ ജോലി ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തി. ഈ കാരണത്താൽ അരുണിന് വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും കു...