Skip to main content

അരുൺ രാജ് എന്ന പുതുമുഖ സംവിധായകൻ



അരുൺ രാജ് എന്ന പുതുമുഖ സംവിധായകൻ
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്, പള്ളിപ്പാട് ,കോയിത്തറയിൽ വീട്ടിലെ രാജൻ ഉഷ ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്ത മകൻ ആണ് അരുൺ. 1 മുതൽ 4 വരെ മുട്ടം എൽ. പി സ്ക്കൂളിൽ പഠിച്ചു. ഈ കാലയളവിൽ സ്ക്കൂൾ കലാപരിപാടികളിൽ പങ്കെടുത്തുകൊണ്ടായിരുന്നുകലാരംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പ്. നടുവെട്ടം വി. എച്ച് . എസ് എസ്സ് 5 മുതൽ +2 വരെ പഠിച്ചു. +2 പഠിക്കുമ്പോൾ തിരുവല്ലയിൽ വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ പരിചമുട്ട് കളിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് കലാരംഗത്ത് കൂടുതൽ ശക്തമായി കാൽ ഉറപ്പിക്കണം എന്ന് അരുൺ ആഗ്രഹിച്ചു. +2 പഠനം പൂർത്തിയാക്കിയ ശേഷം ഉപരിപഠനത്തിനായി മാവേലിക്കര ഐ. എച്ച്. ആർ . ഡി യിൽ ബി. എസ്. ഇ ഇലക്ട്രോണിക്സിന് ചേർന്നു. ആ കാലയളവിൽ കലാപരിപാടികളിൽ നിന്നും നിരവധി നേട്ടങ്ങൾ കൈവരിച്ചു. മികച്ച കായികതാരം കൂടിയായിരുന്ന അരുണിന് പഠനകാലയളവിൽ തന്നെ ഇന്ത്യൻ നേവി കോസ്റ്റ്ഗാർഡിൽ പ്രവേശനം ലഭിച്ചു. എന്നാൽ കലാരംഗത്തെ ഏറെ ഇഷ്ടപ്പെടുന്ന അരുൺ ജോലി ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തി. ഈ കാരണത്താൽ അരുണിന് വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും കുറ്റപ്പെടുത്തലും പരിഹാസവും കേൾക്കേണ്ടതായി വന്നു. വീണ്ടും ജോലിക്കായി എറണാകുളത്തേക്ക് തിരിച്ചെത്തി. അവിടെ വെച്ച് അരുണിന്റെ ജീവിതം മാറി മറിയുകയായിരുന്നു. ജയകൃഷ്ണൻ, ശ്രീനിൽ എന്നിവരുമായി ഉള്ള സുഹൃത്ത് ബന്ധം വഴി സിനിമരംഗത്ത് മികച്ച ക്യാമറാമാനായി. നിരവധി സിനിമകളിൽ ക്യാമറ ചലിപ്പിച്ച അനുഭവത്തിന്റെ നിഴലിൽ ആണ് അരുൺ സംവിധായകനായി മലയാള ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നത്.
നമുക്ക് മനസ്സിൽ തൊട്ട് ആശംസിക്കാം,പ്രാർത്ഥിക്കാം ലോകമറിയുന്ന മികച്ച സംവിധായകനായി അരുൺ രാജ് മാറട്ടെ എന്ന്...,😍


Comments

Popular posts from this blog

LOST IN FOREST : A SHORT FILM AGAINST DRUGS

ഹോളിവുഡിനോട് കിടപിടിക്കുന്ന ദൃശ്യമികവുമായി ലോസ്റ്റ് ഇ൯ ഫോറെസ്റ് എന്ന മലയാളം ഷോ൪ട് ഫിലിം ശ്രദ്ധേയമാകുന്നു. മനോഹരമായ കാമറയാണ് ഈ ഷോ൪ട് ഫിലിമി൯റെ ആക൪ഷണം. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയമാണ് ചിത്രത്തി൯റെ പ്രമേയം. അഭിനേതാക്കളെല്ലാം നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മ്യൂസിക്കും നന്നായിയിരിക്കുന്നു. അവതരണമികവു കൊണ്ടും പ്രമേയം കൊണ്ടും ഏറെ വ്യത്യസ്തത പുല൪ത്തുന്ന നല്ലൊരു ഷോ൪ട് ഫിലിം. കാണാനും അഭിപ്രായം പറയാനും ഷെയ൪ ചെയ്യാനും മറക്കരുത്.

Make Your Life Movie : Official Title Launch

Anu Visual Media' യുടെ ബാനറിൽ നവാഗതനായ അരുൺ രാജ് ഹരിപ്പാട് സംവിധാനം ചെയ്യുന്ന "Make Your Life"മൂവിയുടെ "Official Title Launching"നാളെ ഹരിപ്പാട് അനുജ അപ്പാർട്മെൻറ്‌സിൽ രാവിലെ 10 മണിക്ക് നടക്കും. പള്ളിപ്പാട് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീ. രാജേന്ദ്ര കുറുപ്പ് അവർകൾ വാർഡ് മെമ്പർ ശ്രീ.മണി പ്രഭാകരനും പ്രശസ്ത സിനിമ താരങ്ങളും ചേർന്ന് നിർവഹിക്കുന്നു.

വ്യത്യസ്തമായൊരു ഹ്രസ്വ ചലച്ചിത്രം ആയി ഒരുകൂട്ടം ചെറുപ്പക്കാർ

വ്യത്യസ്തമായൊരു ഷോർട് ഫിലിം ആയി ഒരുകൂട്ടം ചെറുപ്പക്കാർ   മനോഹരമായ കാമറയാണ് ഈ ഷോ൪ട് ഫിലിമി൯റെ ആക൪ഷണം. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയമാണ് ചിത്രത്തി൯റെ പ്രമേയം. അവതരണമികവു കൊണ്ടും പ്രമേയം കൊണ്ടും ഏറെ വ്യത്യസ്തത പുല൪ത്തുന്ന നല്ലൊരു ഷോ൪ട് ഫിലിം ഇതിനോടകം ഒരുപാട് നല്ല അഭിപ്രായം നേടിക്കഴിഞ്ഞു   മുബഷീർ പട്ടാമ്ബി ആണ് ഡയറക്ടർ